മൂവാറ്റുപുഴ:പേഴക്കാപ്പിള്ളിയിൽ സബ് സ്റ്റേഷൻ പടിക്ക് സമീപം അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മൂന്ന് കിലോയോളം കഞ്ചാവ് മുവാറ്റുപുഴ പോലീസ് പിടികൂടി. കേസിൽ ആസ്സാം നഗാവ് ജില്ലയിൽ രൂപഹിഹട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ പശ്ചിമസിംഗമാരി വില്ലേജിൽ ഫരിദുൽ ഇസ്ലാം (24) ഹൊബിബുർ റഹ്‌മാൻ (29) എന്നിവരെ ഇൻസ്‌പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ചെറിയ പൊതികളാക്കി വിൽപനയായിരുന്നു ഇവരുടെ ലക്ഷ്യം.
. എറണാകുളം റൂറൽ ജില്ലപോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശാനുസരണം ലഹരിമരുന്നുകൾക്കെതിരെ കർശന പരിശോധനകളും നടപടികളും ശക്തമാക്കിയതിന്‍റെ ഭാഗമായി കുറച്ചു നാളുകളായി ഇവരെ പോലീസ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഡിവൈഎസ്പി മുഹമ്മദ് റിയാസിന്‍റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ എസ് ഐ മാഹിൻ സലിം, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി,സി.ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എ.ഷിബു , വി.എം.ജമാൽ, കെ.എം.അബ്ദുൽ റഹിം, കെ.എ.അനസ്, കെ.എ.ഷിഹാബ്, ബിബിൽ മോഹൻ, ധനേഷ് ബി നായർ, റോബിൻ എന്നിവർ ഉണ്ടായിരുന്നു. കഞ്ചാവ്, മയക്കുമരുന്ന് വില്പനക്കാർക്കെതിരെയും ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടികൾ തുടരും എന്ന് മുവാറ്റുപുഴ പോലീസ് അറിയിച്ചു.
Comments
0 comment