മൂവാറ്റുപുഴ: കഴിഞ്ഞ രണ്ട് വർഷക്കാലത്തിൽ മൂവാറ്റുപുഴ പ്രദേശത്തെ വികസനമുരടിപ്പിനെതിരെ എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ കച്ചേരിത്താഴം അർബൻ ബാങ്ക് ഹാളിൽ ആക്ഷൻ കൗൺസിൽ രൂപീകരണം നടന്നു. മുൻ എം.പി ജോയ് സ് ജോർജ് യോഗം ഉദ്ഘാടനം ചെയ്തു.
.പി.എം ഇസ്മയിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻ അരുൺ സ്വാഗതവും, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, മുൻ എം.എൽ.എ ബാബു പോൾ, പി.ആർ മുരളീധരൻ, കെ.പി രാമചന്ദ്രൻ ,ജോളി പൊട്ടയ്ക്കൽ, ഷാജി മുഹമ്മദ്, ഇമ്മാനുവൽ പാലക്കുഴി, ഷൈൻ ജേക്കബ് എന്നിവർ പങ്കെടുത്തു.ആക്ഷൻ കൗൺസിൽ ചെയർമാനായി പി.എം ഇസ്മയിലിനെയും, കൺവീനറായി എൻ.അരുണിനെയും തിരഞ്ഞെടുത്തു
Comments
0 comment