
മൂവാറ്റുപുഴ:
പേഴക്കാപ്പിള്ളി ലബ്ബ കോളനി ഭാഗത്ത് വേലക്കോട്ടിൽ വീട്ടിൽ അജാസ് (35)നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.മുളവൂർ പേഴക്കാപ്പിള്ളി പള്ളിപ്പടി ഇ ബി ജംഗ്ഷൻ ഭാഗത്ത് ചെളിക്കണ്ടത്തിൽ വീട്ടിൽ കുഞ്ഞുമൊയ്തീൻ (നിസാർ ), പേഴയ്ക്കാപ്പിള്ളി ഇ .ബി ജംഗ്ഷൻ ചെളികണ്ടത്തിൽ സുധീർ പുള്ളിച്ചാലിൽ വീട്ടിൽ ഇസ്മായിൽ എന്നിവരെ നേരത്തെ മൂവാറ്റുപുഴ പൊലീസ് പിടികൂടിയിരുന്നു.വൈകീട്ട് കോഴിക്കടയിൽ പോയി തിരിച്ചു വരികയായിരുന്ന വീട്ടമ്മയെ സ്ക്കൂട്ടറിൽ പിന്തുടർന്നെത്തിയ നിസാർ തടഞ്ഞ് നിർത്തി ലൈംഗീകമായി ഉപദ്രവിച്ചു. എതിർത്ത വീട്ടമ്മയെ മർദ്ദിക്കുകയായിരുന്നു.ഇത് ഭർത്താവ് ചോദിച്ചതിലുള്ള വിരോധത്തിൽ ഭർത്താവിനെ നിസാറിൻ്റെ ബന്ധുവായ സുധീറും സംഘവും ആക്രമിച്ച് സാരമായി പരിക്കേൽപ്പിച്ചു. മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത് .
Comments
0 comment