മുവാറ്റുപുഴ: അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ പശ്ചിമ ബംഗാൾ സ്വദേശി നിജാഉദ്ദീൻ മിയ (34) യാണ് മുവാറ്റു പുഴ പോലീസ് പിടികൂടിയത്
പശ്ചിമ ബംഗാൾ സ്വദേശി റെക്കി ബുൾ (31) ആണ് കൊല്ലപ്പെട്ടത്. രണ്ട് പേരും ഒരേ കെട്ടിടത്തിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. വാക്കേറ്റത്തെ തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. നെഞ്ചത്ത് കത്തികൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്. മരണപ്പെട്ട റെക്കിബുള്ളിന് കപ്പ കൃഷിയുടെ പണിയാണ്. പ്രതി കെട്ടിടം പണിക്കാരനാണ്. മൂവാറ്റുപുഴ ഡിവൈഎസ്പി എ ജെ തോമസ്, ഇൻസ്പെക്ടർ ടി സി മുരുകൻ ,സബ് ഇൻസ്പെക്ടർമാരായ ബൈജു പി ബാബു, വിഷ്ണു രാജു, എം.വി ദിലീപ് കുമാർ, പി.സി ജിജോ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എ ഷിബു ധനേഷ് ബി നായർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments
0 comment