പാർട്ടിയുടെ ആദ്യകാല സംഘാടകരിൽ പ്രമുഖ നായിരുന്ന സ:റ്റി. കെ.ബാലകൃഷ്ണൻ നായരുടെ പാത പിൻപറ്റിയാണ് സഹോദരീ പുത്രനായ സുരേഷ് കുമാർ പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായിമാറുന്നത്.
വിദ്യാർത്ഥി പ്രസ്ഥാനത്തിൽ തുടങ്ങി യുവജന പ്രസ്ഥാനത്തിലൂടെ വളർന്ന് മുവാറ്റുപുഴയിലെ നിരവധി തൊഴിലാളി സംഘടനകളുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃനിരയിലേക്ക് കടന്ന് വന്നയാളാണ് സ: പി.ജി.സുരേഷ് കുമാർ.
ചെത്ത് തൊഴിലാളി യൂണിയൻ , റ്റോഡി ഷോപ്പ് വർക്കേഴ്സ് യൂണിയൻ, ഡ്രൈവേഴ്സ് യൂണിയൻ തുടങ്ങി നിരവധി തൊഴിലാളി സംഘടനകളിൽ നേതൃത്വം വഹിച്ചു.
സി.പി.ഐ (എം) മുവാറ്റുപുഴ മുൻസിപ്പൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും ഏരിയാ കമ്മിറ്റി അംഗമായും പാർട്ടിയുടെ വളർച്ചയിൽ നിർണായക സംഭാവനകൾ നൽകാൻ സഖാവിന് കഴിഞ്ഞിട്ടുണ്ട്.
മുവാറ്റുപുഴ മുൻസിപ്പൽ കൗൺസിലർ, മുവാറ്റുപുഴ അർബൻ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ ചുമതലകളിലൂടെ മികവുറ്റ പാർലമെന്റേറിയനായി പ്രതിഭ തെളിയിക്കാനും സഖാവിന് കഴിഞ്ഞു.
മേള ഫെൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ്,
മ്യൂസിക് ക്ളബ് പ്രസിഡന്റ്, അഗ്രിഹോൾട്ടികൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പൊതു- സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമാവാൻ സഖാവിന് കഴിഞ്ഞു.
ഉജ്വല പ്രഭാഷകനും,
ധീരനായ സംഘാടകനും എന്ന നിലയിൽ മുവാറ്റുപുഴയിലെ സി.പി.ഐ (എം) ന് കരുത്തുറ്റ നേതൃത്വം നൽകിയ സഖാവാണ് പി. ജി. എന്ന ചുരുക്കപ്പേരിൽ ഏവർക്കും സുപരിചിതനായിരുന്ന പി.ജി.സുരേഷ് കുമാർ.
സഖാവിന്റെ നിര്യാണത്തിൽ സി.പി.ഐ (എം) ഏരിയാ കമ്മിറ്റി അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു
Comments
0 comment