menu
അയിരൂർ പാടത്ത് കനാൽ ബണ്ട് സംരക്ഷണ ഭിത്തിയുടെയും റോഡ് സംരക്ഷണ ഭിത്തിയുടെയും ലക്ഷം രൂപ അനുവദിച്ചു:
അയിരൂർ പാടത്ത് കനാൽ ബണ്ട് സംരക്ഷണ ഭിത്തിയുടെയും റോഡ് സംരക്ഷണ ഭിത്തിയുടെയും  ലക്ഷം രൂപ അനുവദിച്ചു:
0
183
views
കോതമംഗലം :പിണ്ടിമന അയിരൂർ പാടത്ത് കനാൽ ബണ്ട് സംരക്ഷണ ഭിത്തിയുടെയും, റോഡ് സംരക്ഷണ ഭിത്തിയുടെയും സുരക്ഷാ വേലിയുടെയും നിർമ്മാണത്തിനായി 30 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു

എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിട്ടുള്ളത്. ഹൈലെവൽ കനാലിന്റെ 1/200 കിലോമീറ്ററിൽ ആണ്  സംരക്ഷണ ഭിത്തികളുടെയും  സുരക്ഷാ വേലിയുടെയും പ്രവർത്തികൾ നിർവഹിക്കുന്നത്.ദീർഘകാലം ആയിട്ടുള്ള ചോർച്ചയ്ക്കും അപകടങ്ങൾക്കും പരിഹാരമാകുന്നതോടെ ബണ്ടിന് താഴെയുള്ള കളിസ്ഥലത്തുള്ള വെള്ളക്കെട്ടിനും ചെളിക്കെട്ടിനും പരിഹാരമാകും.ടെണ്ടർ നടപടികൾ  വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ  ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations