.ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് ജെസ മോൻ ജോർജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയ്സൺ ഡാനിയേൽ, കോതമംഗലം ബ്ലോക്ക് മെമ്പർ ലിസി ജോസഫ്, പഞ്ചായത്ത് അംഗം എസ് എം അലിയാർ,മിൽമ ബോർഡ് അംഗങ്ങളായ നജീബ്, വത്സൻ പിള്ള, ഇൻ ചാർജ് ഓഫീസർ ശ്രീവിദ്യ,സൂപ്പർവൈസർ അൻസു അഗസ്റ്റിൻ, എ എച്ച് ശരൺ മോൻ,ജൂനിയർ സൂപ്പർവൈസർ വിഷ്ണു ആർ, മുത്തംകുഴി മിൽമ പ്രസിഡന്റ് വർഗീസ് പി എസ്,പിണ്ടിമന എസ് സി ബി പ്രസിഡന്റ് ബിനോയ് പുളിനാട്ട്,ഭരണസമിതി അംഗങ്ങളായ അപ്പുക്കുട്ടൻ പി കെ, ടോമി പി എ, ജയചന്ദ്രൻ പി എസ്,സജിത്ത് കെ വർഗീസ്, ബിന്ദു സാജു, രാധ നാരായണൻ, വിലാസിനി കെ എ, മുൻ പ്രസിഡന്റുമാരായ എൽദോസ് എബ്രഹാം, ഷാജി പോൾ കിളാച്ചിറങ്ങര,ഷാജി,ജോസഫ് വർഗീസ്, മുത്ത് കുഞ്ഞു മാഷ്, മുൻ സെക്രട്ടറി തെയ്യാമ സേവ്യർ തുടങ്ങിയവർ പങ്കെടുത്തു. ഭരണസമിതി അംഗം സി എം മക്കാർ സ്വാഗതവും സംഘം സെക്രട്ടറി ദീപ നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങുകളോട് അനുബന്ധിച്ച് കോമഡി ഉത്സവം, അമൃത ടിവി ഫെയിം കലാഭവൻ ശശി കൃഷ്ണ അവതരിപ്പിച്ച വൺമാൻഷോയും അരങ്ങേറി.
കോതമംഗലം : അയിരൂർപാടം ക്ഷീരോൽപാദക സഹകരണസംഘം മിൽമ ഷോപ്പി യുടെയും നവീകരിച്ച ബി എം സി പ്ലാന്റിന്റെയും ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു
Comments
0 comment