menu
ബൈക്ക് യാത്രക്കാരായ അച്ചനും മകൾക്കും ദാരുണാന്ത്യം.
ബൈക്ക് യാത്രക്കാരായ അച്ചനും  മകൾക്കും ദാരുണാന്ത്യം.
0
255
views
കോതമംഗലം : കറുകടം സ്വദേശികൾ മരണപെട്ടു.

എം സി റോഡിൽ

പെരുമ്പാവൂർ ഒക്കലിൽ

വാഹനം അപകടം. ടോറസ് ഇടിച്ചു

ബൈക്ക് യാത്രക്കാരായ അച്ചനും

മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം

സ്വദേശി എൽദോസ് മകൾ ബ്ലസ്സി എന്നിവരാണ്

മരണമടഞ്ഞത്.

 എട്ടുമണിയോടെയാണ് അപകടം

ഉണ്ടായത്. താന്നിപ്പുഴ പള്ളിക്ക് മുൻവശത്താണ് സംഭവം.

ബൈക്കിന്റെ പിന്നിലാണ് ടിപ്പർ ഇടിച്ചത്. ഏകദേശം 10

മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ്

വാഹനങ്ങൾ നിന്നത്. നഴ്സിംഗ് വിദ്യാർത്ഥിനിയായ

മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക്

കൊണ്ടുപോകുന്നതിന് ഇടയിലായിരുന്നു അപകടം.

പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ

മരണമടഞ്ഞു. എൽദോസിനെ ആശുപ്രതിയിലേക്ക്

കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി

മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ

ആശുപ്രതിയിലേക്ക് മാറ്റി. എൽദോ പാലക്കാട് കൃഷി

അസിസ്റ്റന്റ് ആണ്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations