മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന കക്കാട് കാവക്കാട്ടേൽ രാജു (60) ഓടിച്ചിരുന്ന ബൈക്ക് കക്കാട് റോഡിലേക്ക് തിരിഞ്ഞപ്പോൾ പിറവം ഭാഗത്ത് നിന്ന് വന്ന അതുലും മാതാവും സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ
അതുലിനെ പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്കിന് പിന്നിൽ സഞ്ചരിച്ചിരുന്ന അതുലിന്റെ മാതാവ് വൽസ അനിയെ ഗുരുതരമായി പരിക്കേറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്., പിറവം ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഓടിച്ചിരുന്ന കക്കാട് സ്വദേശി രാജുവിനെ ഗുരുതര പരുക്കുകളോടെ
കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതുലിന്റെ ദേഹം പിറവം ജെ.എം.പി അശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ് ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അതുൽ അനി ബി കോം പാസായശേഷം ജർമ്മൻ ഭാഷ വിദ്യാർത്ഥിയായിരുന്നു. സഹോദരി അവന്തിക അനി വടകര സെ. ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടൂ വിദ്യാർത്ഥിനിയാണ്. പ്രവാസിയായിരുന്ന രാജു നാട്ടിൽ മടങ്ങിയെത്തി വർക്ക് ഷോപ്പ് നടത്തുകയായിരുന്നു. അതുലുംരാജുവും ബന്ധുക്കളാണ്
Comments
0 comment