മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ മേക്കടമ്പ് പള്ളിത്താഴത്ത് ഭർതൃമാതാവിനെ മരുമകൾ വെട്ടി കൊലപ്പെടുത്തി. മേക്കടമ്പ് ഗവൺമെൻ്റ് എൽ.പി സ്കൂളിന് സമീപമുള്ള ലക്ഷം വീട് കോളനിയിലെ നിലന്താനത്ത് വീട്ടിൽ പരേതനായ പതാരിയുടെ ഭാര്യ അമ്മിണി (85) നെ ആണ് മരുമകൾ കൊലപ്പെടുത്തിയത്.
സംഭവത്തിൽ മരുമകളായ പങ്കജത്തിനെ(55) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മാനസിക രോഗിയാണെന്ന് പറയുന്നുണ്ട്. കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടടുത്താണ് സംഭവം നടക്കുന്നത്. കൃത്യം നടക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലയെന്നും പറയുന്നുണ്ട്. സംഭവസ്ഥലം നിരീക്ഷിക്കാനായി വിരലടയാള വിദഗ്ദ്ധർ എത്തി. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. മേൽ നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്യും.
Comments
0 comment