നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്ന് റോഡിന്റെ ബി എം ആൻഡ് ബി സി ടാറിങ്ങിന് പുറമെ റോഡിന്റെ രണ്ട് വശങ്ങളിലും കോൺക്രീറ്റ് സംരക്ഷണ കവചം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടാണ് വനം വകുപ്പ് തടസം വാദം ഉന്നയിച്ചത്. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം റോഡ് നിർമ്മാണം താത്കാലികമായി നിർത്തിവച്ചത്. വിഷയം ചർച്ച ചെയ്യാൻ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ തുണ്ടം റേഞ്ച് ഓഫീസിൽ യോഗം ചേർന്നു. ഭൂതത്താൻക്കെട്ട്- വടാട്ടുപാറ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് അനാവശ്യ തടസവാദങ്ങളാണ് ഇപ്പോൾ ഉയർത്തിയിട്ടുള്ളതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും എം എൽ എ യോഗത്തിൽ പറഞ്ഞു. ഭൂത ത്താൻ കെട്ട് -വടാട്ടുപാറ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും വടാ ട്ടുപാറയിലേക്കുള്ള ഏക യാത്ര മാർഗം എന്ന നിലയിൽ തന്നെയാണ് ഈ റോഡിനെ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് വേണ്ടി തീരുമാനിച്ചിട്ടുള്ളത്. ഇതിന് ആരു തടസമായി നിന്നാലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും എം എൽ എ കൂട്ടിച്ചേർത്തു.വിഷയം യോഗം വിശദമായി ചർച്ച ചെയ്തതിന്റെ തുടർച്ചയിൽ റോഡ് നിർമ്മാണം നേരത്തെ നിശ്ചയിച്ചതുപോലെ തന്നെ അഞ്ചര മീറ്റർ വീതിയിൽ കോൺക്രീറ്റ് സംരക്ഷണ കവചത്തോടുകൂടിയുള്ള നിർമ്മാണം അടിയന്തിരമായി പുനരാരംഭിക്കാൻ തീരുമാനിച്ചു. യോഗത്തിൽ മലയാറ്റൂർ ഡി എഫ് ഒ രവികുമാർ മീണ , ഡെപ്യൂട്ടി തഹസിൽ ദാർ ജെയ്‌സൺ മാത്യു , പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്റോ വി പി , തുണ്ടം റേഞ്ച് ഓഫീസർ വിനോദ് കുമാർ സി വി , പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ് , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ രാമചന്ദ്രൻ, പി കെ പൗലോസ്, കെ എം വിനോദ്,എ ബി ശിവൻ, രജീഷ് എൻ ആർ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
കോതമംഗലം : ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡ് നിർത്തിവച്ച നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനമായി. ഭൂതത്താൻകെട്ട് മുതൽ വാടാട്ടുപാറ വരെ 5 കോടി രൂപ ചിലവഴിച്ചുകൊണ്ടാന്ന് റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നത്.
Comments
0 comment