
മൂവാറ്റുപുഴ:
ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാസമ്മേളനം സംസ്ഥാന വൈസ്പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറിയും ജില്ലാ വരണാധികാരിയുമായ പന്തളം പ്രതാപന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ചുമതലയേറ്റു. ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു ആമുഖപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. ബസിത്കുമാര്‍, ഇ.ടി. നടരാജന്‍, പി.എം.വേലായുധന്‍, വി.എന്‍. വിജയന്‍, എം.ഡി. ദിവാകരന്‍, എം.എന്‍. മധു, വി.എസ്. സത്യന്‍, മനോജ് ഇഞ്ചൂര്‍, പത്മജ എസ്. മേനോന്‍, പ്രസന്ന വാസുദേവന്‍, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഷൈന്‍. കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രന്‍ നന്ദി പറഞ്ഞു.
Comments
0 comment