
മൂവാറ്റുപുഴ:
ബിജെപി മൂവാറ്റുപുഴ മണ്ഡലം സംഘടനാ പർവ്വം ശില്പശാല വെള്ളൂർക്കുന്നം വിനായക ഹാളിൽ നടന്നു. ബിജെപി മൂവാറ്റുപുഴ മണ്ഡലം അധ്യക്ഷൻ അരുൺ പി മോഹന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി ജില്ലാ ഉപാധ്യക്ഷൻ ഇ റ്റി നടരാജൻ ഉദ്ഘാടനം ചെയിതു സംസാരിച്ചു. എട്ടാം തീയതി വരെ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനെക്കുറിച്ചും തുടർന്ന് നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബിജെപി എസ് സിമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അജീഷ് തങ്കപ്പൻ, മണ്ഡലം ജനറൽ സെക്രട്ടറി റ്റി ചന്ദ്രൻ ശക്തികേന്ദ്ര ഇൻചാർജ്മാർ എന്നിവർ പങ്കെടുത്തു.
Comments
0 comment