മൂവാറ്റുപുഴ: ബിജെപിയുടെ വിജയത്തില്‍ മൂവാറ്റുപുഴയില്‍ ആഹ്ലാദപ്രകടനം നടത്തി. വെള്ളൂര്‍ക്കുന്നം പാര്‍ട്ടി ഓഫീസിന് മുന്നില്‍നിന്ന് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ ആരംഭിച്ച പ്രകടനം ടൗണ്‍ചുറ്റി ബിഒസിയില്‍ സമാപിച്ചു.
മണ്ഡലം പ്രസിഡന്റ് അരുണ്‍ പി.മോഹന്‍, ജനറല്‍സെക്രട്ടറി ടി.ചന്ദ്രന്‍, വൈസ്പ്രസിഡന്റ് സലിം കറുകപ്പിള്ളി, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഷൈന്‍.കെ. കൃഷ്ണന്‍, എസ് സിമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി അജീഷ് തങ്കപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments
0 comment