പ്ലാസ്റ്റിക് നിരോധനത്തെ തുടർന്ന് രാജ്യത്ത് ബയോ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചു കേന്ദ്ര സർക്കാർ ബഡ്ജറ്റ്. പ്രകൃതിക്കും മനുഷ്യനും നിലനിൽപ്പിനു തന്നെ ഭീഷണിയായ പ്ലാസ്റ്റിക് നിരോധിച്ച ശേഷം ബയോ കമ്പോസ്റ്റബിൾ ഉത്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്ത നടപടികളായിരുന്നു കേന്ദ്ര സർക്കാർ നടപ്പിലാക്കി വന്നിരുന്നത്.
എന്നാൽ പല സംസ്ഥാനങ്ങളിലും നിരോധനങ്ങൾ കാറ്റിൽ പറത്തി നിരോധിത ഉത്പന്നങ്ങൾ വിൽക്കുന്നത് തടയാതിരുന്നതിനാൽ ബയോ കമ്പോസ്റ്റബിൾ നിർമാതാക്കൾ വ്യവസായം പ്രതിസന്ധിയിലായിരുന്നു. ഇക്കാര്യങ്ങൾ അസോസിയേഷൻ ധനമന്ത്രി നിർമല സീതാരാമനെ നേരിട്ട് കണ്ടു ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലും കേന്ദ്ര സർക്കാരിന്റെ make in india പദ്ധതി യിലൂടെ രാജ്യ പുരോഗതിക്ക് ആവശ്യമായ നൂതന സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും കേന്ദ്ര മന്ത്രി ഇക്കാര്യങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തി ആവശ്യങ്ങൾ അംഗീകരിച്ചത് ഈ മേഖലക്ക് പുത്തൻ ഉണർവായി.
Comments
0 comment