മുവാറ്റുപുഴ - തേനി റോഡിന്റെ ചാലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് റോഡ് നിർമ്മിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം 04.08.2023 മുതൽ നിരോധിക്കുന്നതിന് ബഹുമാനപ്പെട്ട എം.എൽ.എയുടെയും, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടേയും സാന്നിദ്ധ്യത്തിൽ 31.07.2023ൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിട്ടുള്ളതാണ്
ആയതിനാൽ പെരുമ്പാവൂർ, കോതമംഗലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മൂവാറ്റുപുഴ ടൗൺ പാലം വഴി കടന്നുപോകേണ്ടതാണ്. തൊടുപുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി കടന്നുപോകേണ്ടതാണ്. ആയവന കല്ലൂർക്കാട് ഭാഗത്തുനിന്നും കോട്ട റോഡ് വഴി വരുന്ന വാഹനങ്ങൾ രണ്ടാർ കവലയിൽനിന്നും ഇടതു തിരിഞ്ഞ് അടുപ്പറമ്പ് വഴി പോകേണ്ടതാണ് എന്ന വിവരം അറിയിച്ചു കൊള്ളുന്നു
Comments
0 comment