കോതമംഗലം :ചാരു പാറയിൽ കാട്ടാന ഇറങ്ങിയ കൃഷി നാശം വരുത്തിയ പ്രദേശങ്ങൾ ആന്റണി ജോൺ എംഎൽഎയുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫിന്റെയും നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും സന്ദർശിച്ചു.
. ഇന്നലെ രാത്രിയാണ് ചാരു പാറ- ഇഞ്ചത്തൊട്ടി വനമേഖലയിൽ നിന്നും ആന പെരിയാറിന് കുറുകെ കടന്ന് പ്രദേശത്തെ ഏത്തവാഴ അടക്കമുള്ള കൃഷി നാശം വരുത്തിയത്. പുഴ കടന്ന് ഇക്കരെ എത്തിയ ആനയെ തിരിച്ചു വനത്തിലേക്ക് തുരത്തുന്നതിന് വേണ്ടി വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചു.
പ്രദേശത്തേക്ക് കൂടുതൽ ആനകൾ കടക്കുന്നത് തടയുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനുമായി ഈ പ്രദേശത്ത് അടിയന്തരമായി ഏറുമാടം സ്ഥാപിച്ച് വാച്ചർ മാരുടെ സേവനം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു. എം എൽ എ കൂടാതെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി സി ചാക്കോ, സിനി ബിജു, ജിജോ ആന്റണി, സാബു വർഗീസ്, കെ ഒ കുര്യാക്കോസ്,രാജു എബ്രഹാം, റെയിഞ്ച് ഓഫീസർ പി എ ജലീൽ, തുടങ്ങിയവർ ഉണ്ടായിരുന്നു.
Comments
0 comment