കോതമംഗലം : കോതമംഗലം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് കീഴിൽ തട്ടേക്കാട് പ്രവർത്തിക്കുന്ന ചേലമല വനസംരക്ഷണ സമിതിയുടെയും, കോതമംഗലം എം.എ കോളേജിലെ എൻ. എസ്. എസ് വിദ്യാർഥികളുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ വനമഹോത്സവം നടത്തി.പുന്നേക്കാട് മുതൽ തട്ടേക്കാട് വരെയുള്ള റോഡിന്റെ ഇരുവശവും പ്ലാസ്റ്റിക് നിർമാർജനം ചെയ്തു.
കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ ബേസിൽ ബേബി, ജിജോ ആന്റണി, ചേലമല വി.എസ്. എസ് പ്രസിഡന്റ് എലീയാസ് പോൾ, സെക്രട്ടറി ശ്രീകുമാർ , സെക്ഷൻ സ്റ്റാഫ് സജി പി. ജോസ് , ബിജു ശേഖരൻ, എം എ കോളേജ് എൻ എൻ. എസ്.എസ്. വോളിന്റിയർമാർ , വി.എസ് എസ്. അംഗങ്ങൾ എന്നിവർ പങ്കെടുത്തു
Comments
0 comment