ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ ലിസ്സി ജോസഫ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ ലതാ ഷാജി,വിത്സൺ കെ ജോൺ ,എസ് എം അലിയാർ, സിജി ആന്റണി ,ലാലി ജോയി ,പൊതു പ്രവർത്തകരായ പി എം മുഹമ്മദാലി ,ബിജു പി നായർ ,എം എം ജോസഫ് എന്നിവർ പങ്കെടുത്തു . ചേലാട് പോളിടെക്നിക് കോളേജ് ,ഡെന്റൽ കോളേജ് ,ടി വി ജെ ഹയർ സെക്കന്ററി സ്കൂൾ ,ചേലാട് സർക്കാർ യുപി സ്കൂൾ ,ബി ആർ സി വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭൂതത്താൻ കെട്ട് ടൂറിസ്റ്റുകൾ ഉൾപ്പെടെ യുള്ള നൂറുകണക്കിന് യാത്രക്കാർ വർഷങ്ങളായി മഴയും വെയിലുമേറ്റാണ് ബസ് കാത്തു നിന്നിരുന്നത് . കോതമംഗലം നഗരസഭയുടെയും പിണ്ടിമന ഗ്രാമ പഞ്ചായത്തിന്റെയും അതിർത്തി പ്രദേശമായ ചേലാട് ഇരപ്പുങ്കൽ ജങ്ഷനിൽ സ്റ്റീൽ ചാരു ബെഞ്ച് , ഫാൻ ,ലൈറ്റ് ,വൈ ഫൈ, ഫോൺ ചാർജർ ഉൾപ്പടെ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച വിശാലമായ ബസ് ഷെൽറ്റർ യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ് .
കോതമംഗലം :പിണ്ടിമന പഞ്ചായത്തിൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ചേലാട് - ഇരപ്പുങ്കൽ ജംഗ്ഷനിലെ ആധുനിക ബസ് ഷെൽറ്ററിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു
Comments
0 comment