ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനിക വൈജ്ഞാനിക സമ്പത്ത് വ്യവസ്ഥക്കനുയോജ്യമായ രീതിയിൽ വികസിപ്പിച്ച് സംസ്ഥാനത്തെയും,ഇതര സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഇടങ്ങളായി കേരളത്തിലെ കലാലയങ്ങളെ മാറ്റുന്ന നൂതന പദ്ധതികൾ നടപ്പാക്കി കേരളം മുന്നേറുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.കോതമംഗലം (ചേലാട് ) പോളിടെക്നിക്കിൽ 5 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച സിവിൽ ,മെക്കാനിക്കൽ ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.ചടങ്ങിൽ
ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു .പൊതുമരാമത്ത് അസ്സി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ സി സുമിത റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ്സി ജോസഫ് ,പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയാർ, എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,എം പി ഐ ചെയർമാൻ ഇ കെ ശിവൻ , പി ടി എ വൈസ് പ്രസിഡന്റ് രാജു റ്റി കെ എന്നിവർ പ്രസംഗിച്ചു . സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേഖല കാര്യാലയം ജോയിന്റ് ഡയറക്ടർ സോളമൻ പി എ സ്വാഗതവും കോതമംഗലം ഗവൺമെന്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ സജിന കെ പൗലോസ് കൃതജ്ഞതയും രേഖപ്പെടുത്തി.
Comments
0 comment