കോതമംഗലം :ചേലാട് പോളിടെക്നിക്കിൽ 5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9 മണിയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു
പുതിയ അക്കാദമിക്ക് ബ്ലോക്ക് 22000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഇരുനിലകളിലുമായി സിവിൽ ബ്രാഞ്ചിനും,മെക്കാനിക്കൽ ബ്രാഞ്ചിനും, ക്ലാസ്സുകളും,ലാബുകളും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കുമാ യിട്ടാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ടി കെട്ടിടത്തിൽ 6 ക്ലാസ്സ് റൂമുകളും, 4 ലാബുകളും, 2 ഡിപ്പാർട്ട്മെന്റുകളുടെ ഡിപ്പാർട്ട്മെന്റ് ലൈബ്രറികളും, HOD മുറികളും സ്റ്റാഫ് റൂം, ടോയ്ലറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയോട് കൂടിയാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. പോളിടെക്നിക്കിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളിൽ ഒന്നാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും ഉദ്ഘാടന വേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ആന്റണി ജോൺ എം എൽ എ പറഞ്ഞു
Comments
0 comment