
പിറവം: ചെള്ളയ്ക്ക്പ്പടി സെൻട്രൽ റെസിഡൻ്റസ് അസോസിയേഷൻ (CCRA) യുടെ ആഭിമുഖ്യത്തിൽ ഓണകിറ്റ് വിതരണം നടത്തപ്പെട്ടു. ഓണത്തിനാവശ്യമുള്ള 38 ഇനം പലചരക്ക് ധാന്യങ്ങളാണ് വിതരണം ചെയ്തത്. CCRA പ്രിസിഡൻ്റ് പ്രകാശ് പി പി അദ്ധക്ഷത വഹിച്ച യോഗം കൂത്താട്ടുകുളം മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു.
CCRA വൈസ് പ്രസിഡന്റ് ബിജോ പൗലോസ് സ്വാഗതം പറഞ്ഞ യോഗത്തിൽ കൗൺസിലർ ജിജോ T ബേബി, റസിഡൻ്റ്സ് മേഖല ഭാരവാഹികളായ PG സുനിൽകുമാർ, മർക്കോസ് ഉലഹന്നാൻ, എഡ്രാക് ജനറൽ സെക്രട്ടറി ജെയ്സൺ വേതാനിയിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു. ആദ്യ ഓണകിറ്റ് രാജു വെള്ളക്കാട്ടേൽ ഏറ്റുവാങ്ങി.CCRA സെക്രട്ടറി ബാബു വർഗീസ് നന്ദി പറഞ്ഞു. ബിനു സി റ്റി , അനൂപ് പൗലോസ്, സജി കുട്ടപ്പൻ, ബേബി വെള്ളക്കാട്ടേൽ, അബിളി അബീഷ്, മോളി റെജി, ഷീല വിജയൻ, ബിൻസി ജോർജ്, ശ്രീജിത് cm , ബിനോ കക്കുഴിയിൽ, യൂത്ത് അംഗങ്ങളായ ജോൺസൺ ബിനു,അലോഷി ജോർജ്, ആദിത്യൻ പ്രകാശ്, എന്നിവർ നേതൃത്വം നൽകിഎന്നിവർ നേതൃത്വം നൽകി.
Comments
0 comment