menu
ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
0
333
views
കേരളത്തിലെ പ്രശസ്തനായ ചിത്രകാരനും ശില്പിയുമാണ് കെ.എം. വാസുദേവൻ നമ്പൂതിരി അഥവാ ആർട്ടിസ്റ്റ് നമ്പൂതിരി(ജീവിതകാലം: 15 സെപ്റ്റംബർ 1925 - 7 ജൂലൈ 2023). അന്തരിച്ചു: 2003-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിക്ക്
ആയിരുന്നു .

മലയാളം ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ സാഹിത്യ സൃഷ്ടികൾക്ക് നമ്പൂതിരിയുടെ ചിത്രങ്ങൾ പലപ്പോഴും അകമ്പടി തീർക്കാറുണ്ട്. വളരെ ജനപ്രിയമാണ് നമ്പൂതിരിയുടെ വരകൾ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉറപ്പുള്ള വരകളുള്ളവയും കഥാപാത്രത്തിന്റെ രൂപസവിശേഷതകൾ അറിഞ്ഞ് ഭാവങ്ങൾ നിറഞ്ഞവയുമാണ്. അദ്ദേഹത്തിന്റെ ചിത്രകലാ രീതി ധാരാളം പേർ ഇന്ന് അനുകരിക്കുന്നു.ലോഹത്തകിടിൽ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പിയുമാണ് ആർട്ടിസ്റ്റ് നമ്പൂതിരി. കഥകളി നർത്തകരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരം ഈ അടുത്ത കാലത്ത് പ്രദർശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം ഡി.സി. ബുക്സ് പുറത്തിറക്കിയിരുന്നു. ആത്മകഥാംശമുള്ള "രേഖകൾ‌" എന്ന പുസ്തകം റെയിൻ‌ബോ ബുക്സ് ചെങ്ങന്നൂർ‌ പ്രസിദ്ധീകരിച്ചു. നമ്പൂതിരിയുടെ തെരെഞ്ഞെടുത്ത 101 സ്ത്രീ ചിത്രങ്ങൾ നമ്പൂതിരിയുടെ സ്ത്രീകൾ എന്ന പേരിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations