പഞ്ചായത്തിലെ നന്ദി പ്രകാശന പര്യടനം ഇന്നലെ പൂർത്തികരിച്ചു.
അവോലി പുളിക്കായത്ത് കടവിൽ നിന്നും ആരംഭിച്ച് പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി നിർമല കോളേജ് ഹോസ്റ്റൽ ജംഗ്ഷനിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും വോട്ടർമാരെ നേരിട്ട് കണ്ട് എം പി നന്ദി അറിയിച്ചു.
ആവോലി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെയർമാൻ ജോർജ് തെക്കുംപുറം, കൺവിനർ കെ പി മുഹമ്മദ് , കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷിബു പരീക്കൻ,
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, വൈസ് പ്രസിഡന്റ് ബിജു മുള്ളൻങ്കുഴി,മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഫാറൂഖ് മടത്തോടത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജോ സണ്ണി തുടങ്ങിയവർ നേത്രത്വം നൽകി.
പഞ്ചായത്തംഗങ്ങളായ അഷറഫ് മൈതീൻ ,ഷെഫാൻ വി എസ് , ബിന്ദു ജോർജ്, ആൻസമ്മ വിൻസെൻ്റ് വിവിധ കക്ഷി നേതാക്കളായ ജോജി ജോസ് , സിറിൽ ജോസഫ് , ലിയോ എം എ , സിബി സെബാസ്റ്റ്യൻ, ജമാൻ യു പി
അജാസ് എ എസ്, റിയാദ് വി എം , നൂഹ് പി എം , അജാസ് പി എസ് , ജയദേവൻ, സന്തോഷ് റ്റി പി , തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ചിത്രം. അഡ്വ:ഡീൻ കുര്യാക്കോസ് എം പി യുടെ ആവോലി പഞ്ചായത്ത് നന്ദി പ്രകാശ പര്യടനത്തിൽ ആനിക്കാട് ചിറപ്പടിയിൽ വോട്ടർമാരോട് നന്ദി പറയുന്നു
Comments
0 comment