
കൊല്ലം:- ക്വിയിലോൺ ഡിസ്ട്രിക്ട് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിൻ്റെ മികച്ച ആതുരസേവനത്തിനുള്ള മഹാത്മാ ദേശീയ ഭിഷഗ്വര രത്നം അവാർഡ് ,കൊട്ടാരക്കര, നെല്ലിക്കുന്നം അരീക്കൽ ആയുർവേദ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.എ.ആർ. സ്മിത്ത് കുമാറിന് സമ്മാനിച്ചു
വെരിക്കോസ് വെയിൻ, കഴുത്ത് വേദന.ഡിസ്ക് പ്രൊ ലാപ്സ് തുടങ്ങിയ രോഗങ്ങൾക്ക് ആയൂർവേദത്തിലെ ശാസ്ത്രീയ ചികിത്സാരീതികൾ സമന്വയിപ്പിച്ച് ഗവേഷണഫലമായി രൂപപ്പെടുത്തിയ അഡ്വാൻസ്ഡ് ഇൻ്റഗ്രേറ്റഡ് ആയൂർവ്വേദ ചികിത്സാരീതിക്കാണ് പുരസ്കാരം .ഉള്ളിലേക്ക് തൈലം കഴിക്കുന്ന ചികിത്സാരീതിക്കാണ് അരീക്കൽ ആയുർവേദ ആശുപത്രിയിൽ പ്രാധാന്യം നൽകുന്നത്. പ്രശംസനീയമായ സേവനം കാഴ്ചവച്ചതിന് കൊല്ലം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. എൻ.കെ.പ്രേമചന്ദ്രൻ എം.പി.യിൽ നിന്നും പുരസ്കാരം സ്വീകരിച്ചു. കുഴുപ്പിള്ളി എൻ.കെ.നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആർ.രശ്മി, മുട്ടറ ഉദയഭാനു, ഡോ.ബെന്നി കക്കാട് എന്നിവർ ആശംസാ പ്രസംഗം ചെയ്തു.
Comments
0 comment