പണയം തിരികെ എടുക്കാതെ വന്നപ്പോൾ സ്ഥാപനം നടത്തിയ പരിശോധനയിൽ ആണ് മുക്കുപണ്ടം ആണെന്ന് മനസിലായത്. മൊബൈൽ ഓഫ് ചെയ്തു നാട്ടിൽ നിന്ന് മുങ്ങിയ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പോത്താനീക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കക്കാട്ടൂർ ഭാഗത്തെ വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്. മുക്കുപണ്ടത്തിന്റെ ഉറവിടത്തെ കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മുക്കുപണ്ടകേസാണിത് ഒരാഴ്ച മുമ്പ് വെള്ളൂർകുന്നത്തെ ധനകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ചതിന് ഒരാളെ ഹൈദരാബാദിൽ നിന്നും .
മറ്റൊരാളെ മുളവൂർ പൊന്നിരിക്കപറമ്പിൽ നിന്നും മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐമാരായ കെ എസ് ജയൻ, കെ എ വിനാസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിബിൽ മോഹൻ, സിവിൽ പോലീസ് ഓഫീസർ ആർ ഒ അജിംസ് എന്നിവരുമണ്ടായിരുന്നു.
Comments
0 comment