menu
ധനസഹായം കൈമാറി.
ധനസഹായം കൈമാറി.
0
145
views
കോതമംഗലം : കോതമംഗലം താലൂക്ക്‌ ആസ്ഥാന ആശുപത്രിയില്‍ കുട്ടികളുടെ പുതിയ വാര്‍ഡ്‌ ആരംഭിക്കുന്നതിനും, സോളാര്‍ പവര്‍ പ്ലാന്റ്‌ സ്ഥാപിക്കുന്നതിനുമായി ഇ വി എം ഗ്രൂപ്പിനു വേണ്ടി ചെയര്‍മാന്‍ ഇ. എം.ജോണി 25 ലക്ഷം രൂപയുടെ ധന സഹായം കൈമാറി.

 മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ആന്റണി ജോണ്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു . ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം a)കോതമംഗലം താലൂക്ക്‌ ആശുപത്രി യുമായി ചേര്‍ന്ന് സെക്കണ്ടറി പാലിയേറ്റിവ്‌ പ്രവര്‍ത്തങ്ങള്‍ വിപുലീ കരിക്കുന്ന പദ്ധതി പ്രസ്തുത ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു . പദ്ധതി പ്രകാരം ഐ എം എ അംഗങ്ങളായ ഡോക്ടര്‍മാരുടെ സേവനം കൂടി പാലിയേറ്റിവ്‌ കെയര്‍ പദ്ധതിയ്ക്ക്‌ ലഭിക്കും.കോതമംഗലം മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍  കെ. വി തോമസ്‌ സ്വാഗതവും, കോതമംഗലം ഐ എം എ പ്രസിഡന്റ് ഡോ. ലിസ തോമസ്‌, ഡോ രഘുത്തമന്‍ ആശംസയും അറിയിച്ചു . ചടങ്ങിന്‌ താലൂക്ക്‌ ആശുപ്രതി സൂപ്രണ്ട്‌ ഡോ സാം പോള്‍ സി നന്ദി അറിയിച്ചു. ഇ വി എം ഗ്രൂപ്പ്‌ അംഗങ്ങളായ തേജസ്സ്‌ സേവ്യര്‍ , ജെയിംസ്‌ മാത്യു ,  മാര്‍ട്ടിന്‍ ജോണി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു .

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations