മുവാറ്റുപുഴ :മേപ്പാടി ചൂരൽ മലയിലും മുണ്ടക്കൈ യിലും ഉണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ സേവന പ്രവർത്തനങ്ങൾക്കായി ടീം വെൽഫയറിന്റ നേതൃത്വത്തിൽ മുവാറ്റുപുഴ യിൽ നിന്നും പ്രവർത്തകർ യാത്ര തിരിച്ചു
നൂറുകണക്കിന് ആളുകൾ മരണപ്പെട്ട ദുരന്തത്തിൽ ഇനിയും മൃതദേഹങ്ങൾ കണ്ടെടുക്കാനുണ്ട്. കിട്ടിയ മൃതദേഹങ്ങൾ സംസ്കരിക്കുന്ന തിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഫസൽ ബഷീറിന്റെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് ഇവിടെ നിന്നും പുറപ്പെട്ടത്. വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം പ്രസിഡണ്ട് യൂനസ്. എം. എ. സെക്രട്ടറി നജീബ് വി. കെ, ബഷീർ പൈനായിൽ, അബ്ദുൽ സലാം തുടങ്ങിയവർ ചേർന്ന് പ്രവർത്തകരെ യാത്ര അയച്ചു.
Comments
0 comment