ദോഹ. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഖത്തര്‍ ടെക് കുടുംബത്തിന്റെ സ്‌നേഹ സ്പര്‍ശവുമായി ജെബി കെ. ജോണ്‍. ദുരന്തഭൂമി സന്ദര്‍ച്ചാണ് ദുരന്തബാധിതരെ കണ്ടെത്തി നേരിട്ട് ഖത്തര്‍ ടെക് കുടുംബത്തിന്റെ സഹായം കൈമാറിയത്.
ടി. സിദ്ധീക് എം.എല്‍.എയുടെ സഹകരണത്തോടെയാണ് സഹായ ധനം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയത്. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രോപ്പോലീത്തയെ കണ്ടും ദുരിതാശ്വാസത്തിന്റെ വിഹിതം ഏല്‍പിച്ചണ് ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണും സംഘവും വയനാട്ടില്‍ നിന്നും മടങ്ങിയത്. മാത്യൂ, മനു, ലെനിന്‍, ആഗസ്റ്റിന്‍, ടിമൂന്‍സ് എന്നിവരും ജെബിയോടൊപ്പമുണ്ടായിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകയായ നിരവധി സംരംഭങ്ങളാണ് ജെബി കെ ജോണ്‍ ചെയ്തുവരുന്നത്. കോവിഡ് കാലത്ത് ഖത്തറിലും നാട്ടിലും വ്യത്യസ്ത സേവനങ്ങള്‍ ചെയ്ത അദ്ദേഹം തന്റെ സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരേയും പങ്കെടുപ്പിച്ച് പ്രതിമാസ ചാരിറ്റി പദ്ധതി നടത്തുന്നുണ്ട്.
Comments
0 comment