menu
എൻ.ആർ.ജി വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മറ്റി സമര പ്രചരണ ജാഥ സംഘടിപ്പിച്ചു
എൻ.ആർ.ജി വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മറ്റി സമര പ്രചരണ ജാഥ സംഘടിപ്പിച്ചു
1
236
views
മൂവാറ്റുപുഴ:

തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി തൊഴിലുറപ്പ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്.. അപ്രായോഗികമായ എൻ എൻഎംഎസ് , ജിയോടാഗ് എന്നിവ പിൻവലിക്കുക.തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക,അർഹമായ മുഴുവൻതൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക, പ്രതിദിന കൂലി 600 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 മണിവരെയാക്കുക, യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുക, കൂടുതൽ തുക അനുവദിക്കുക, ക്ഷേമ പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ്പ്രക്ഷോഭം.എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ നവംബർ 27ന് സംസ്ഥാന വ്യാപകമായി എല്ലാ പഞ്ചായത്ത് നഗരസഭാ കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.സമരത്തിൻ്റെ പ്രചരണാർത്ഥം എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിൽ കേന്ദ്രങ്ങളിലൂടെ പ്രചരണ ജാഥ സംഘടിപ്പിച്ചു.മാറാടി ,ആരക്കുഴ ആയവന, കല്ലൂർക്കാട് പഞ്ചായത്തുകളിലെ തൊഴിൽ കേന്ദ്രങ്ങളിലൂടെയാണ് ഇന്ന് പര്യടനം നടത്തിയത്.യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ്, പ്രസിഡൻറ് സുജാത സതീശൻ, ഏരിയ ജോ.സെക്രട്ടറിമാരായ മറിയം ബീവി നാസർ, പി ബി സാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ വൈ മനോജ് , റ്റി ആർ അജി, യൂണിയൻ ഏരിയ നേതാക്കളായ ടി പ്രസാദ് , മിനി ബൈജു, ഷീല സാബു,അനീഷ് കരുണാകരൻ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ  സംസാരിച്ചു.പായിപ്ര, മുളവൂർ, മഞ്ഞള്ളൂർ, ആവോലി, നഗരസഭ എന്നീ പ്രദേശങ്ങളിലെ തൊഴിലിടങ്ങളിൽ നാളെ പര്യടനം നടത്തും.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations