menu
എ ഐയിലും ജെൻ എ ഐയിലും ഡാറ്റ സയൻസിലും സൗജന്യ പരിശീലനം
എ ഐയിലും ജെൻ  എ ഐയിലും  ഡാറ്റ സയൻസിലും   സൗജന്യ പരിശീലനം
5
117
views
കൊച്ചി: ഐ ടി മേഖലയിൽ ഉയർന്ന വേതനം ലഭിക്കുന്ന ആർട്ടിഫിഷെൽ ഇന്റലിജൻസ് , ജനെറേറ്റിവ് ആർട്ടിഫിഷെൽ ഇന്റലിജൻസ് , പൈത്തൺ പ്രോഗ്രാമിങ് , ഡാറ്റ സയൻസ് , ഡാറ്റ അനലിറ്റിക്സ് എന്നീ വിഷയങ്ങളിലായി അഞ്ചു ദിവസത്തെ സൗജന്യ ഓൺലൈൻ ഓറിയൻ്റെഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദ/ ബിരുദാനന്തര അവസാന വർഷ  പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്  പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ്  ലഭിക്കും  ഒപ്പം, തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഇരുപതിനായിരം രൂപയുടെ സ്കോളർഷിപ്പ് വൗച്ചറും ലഭിക്കുന്നതായിരിക്കും . 

ടെക്നോവാലി സോഫ്റ്റ്വെയർ ഇന്ത്യയുടെ  സി എസ് ആർ പ്രൊജക്റ്റായ    ടെക്നോവാലി ടെക്നോളജി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് സൗജന്യ ഐ ടി ഓറിയൻ്റെഷൻ പ്രോഗ്രാം നടക്കുന്നത്. മാർച്ച് ആദ്യ വാരം നടക്കുന്ന  സൗജന്യ ക്ലാസ്സിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷന്  9745218777 എന്ന നമ്പറിൽ വിളിക്കുക.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations