
അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നുവെന്നും ശോഭന പറഞ്ഞു. തലസ്ഥാനത്തെ ഒരു സ്വകാര്യ ഹോട്ടലിൽ നടത്തിയ പത്രസമ്മേളനത്തിൽ ചന്ദ്ര ശേഖറിനോടൊപ്പം പങ്കെടുത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. വിഷു ദിനത്തിൽ ഇവിടെ എത്തിയത് പ്രത്യേക ക്ഷണം സ്വീകരിച്ചാണ്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്നും ശോഭന പറഞ്ഞു. സമൂഹത്തിന് മാതൃകയും പ്രചോദനവും മികച്ച കലാകാരിയുമായ ശോഭനയെപ്പോലുള്ളവരുടെ പിന്തുണയുണ്ടങ്കിൽ ആത്മവിശ്വാസം കൂടെയുണ്ടാവുമെന്ന് സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ ഇവിടെ ഒരു മാറ്റം ആഗ്രഹിക്കുന്നു. എല്ലാവരും നാടിൻ്റെ വികസനമാണ് ആവശ്യപ്പെടുന്നത്.മികച്ച അഭിനേത്രിയായ ശോഭനയെപ്പോലുള്ളവർ അതിനെ പിന്തുണയ്ക്കുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടാക്കുന്നു. വിവിധ മേഖലയിലുള്ളവർ നല്കുന്ന പിന്തുണകഴിഞ്ഞ പത്ത് വർഷത്തെ നരേന്ദ്ര മോദി സർക്കാരിൻ്റെ വികസനത്തിൻ്റെയും പുരോഗതിയുടേയും മാറ്റത്തിൻ്റെ അടയാളപ്പെടുത്തലാണന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.രാജീവ് ചന്ദ്രശേഖർ ശോഭനയ്ക്ക് വിഷുക്കൈനീട്ടം നൽകി.വാർത്താ സമ്മേളനത്തിൽ ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് വി.വി.രാജേഷും പങ്കെടുത്തു.
Comments
0 comment