menu
എൻ.സി.പി യിൽ വിഭാഗിയത ഉണ്ടാക്കിയവർക്കെതിരെ പോലീസ് കമ്മീഷണർക്ക് പരാതി നല്കി
എൻ.സി.പി യിൽ വിഭാഗിയത ഉണ്ടാക്കിയവർക്കെതിരെ പോലീസ് കമ്മീഷണർക്ക് പരാതി നല്കി
0
320
views
തൃശൂർ: എൻ.സി.പി ( അജിത് പവാർ ) യുടെ പേരിൽ ചില ആളുകൾ വ്യാജവാർത്തകളും പണ പിരിവും നടത്തുന്നതായി എൻ.സി.പി. സംസ്ഥാന പ്രസിഡൻ്റും ദേശീയ ജനറൽ സെക്രട്ടറിയുമായ എൻ.എ.മുഹമ്മദ് കുട്ടി.

പാർട്ടി യിലില്ലാത്തവർ പാർട്ടി നേതാക്കന്മാരായി ചമഞ്ഞ് വ്യാജ ലെറ്റർപാഡുകളും മറ്റു രേഖകളും നിർമ്മിച്ച് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ തൃശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നല്കിയതായും അദ്ദേഹം പറഞ്ഞു.പാർട്ടി ഭാരവാഹികളെന്ന പേരിൽ റോയി വാരിക്കാട്ട്, കെ.ജി. പുരുഷോത്തമൻ ,കുഞ്ഞിക്കണ്ണൻ, ശശി പുളിക്കൽ എന്നിവർ മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ട് യഥാർത്ഥ എൻ.സി.പി എന്ന പാർട്ടിക്കും പ്രവർത്തകർക്കും അവമതിപ്പും ബുദ്ധിമുട്ടുകളും സൃഷ്ടിച്ച് വരുന്നുണ്ടന്നും തിരഞ്ഞടുപ്പ് സമയമായതിനാൽ പൊതുജനങ്ങളിൽ നിന്നും മറ്റു സോഴ്സുകളിൽ നിന്നും പണപ്പിരിവ് നടത്തുന്നതിന് വേണ്ടിയാണിതെന്നും സംശയിക്കുന്നതായും എൻ.എ.മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations