പായിപ്ര വില്ലേജ് കമ്മിറ്റിയുടെ
നേതൃത്വത്തിൽ പായിപ്ര പഞ്ചായത്ത്
ഓഫീസ് മുന്നിൽ സമരവും
പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം
സമർപ്പിക്കലും സംഘടിപ്പിച്ചു.
യൂണിയൻ വില്ലേജ് പ്രസിഡൻ്റ്
എം എ നൗഷാദിൻ്റെ അധ്യക്ഷതയിൽ
ചേർന്ന യോഗം എൻ ആർ ഇ ജി
വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ
ഏരിയ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം
ചെയ്തു. യൂണിയൻ വില്ലേജ് സെക്രട്ടറി
ഭവാനി ഉത്തരൻ, കർഷകത്തൊഴിലാളി
വില്ലേജ് സെക്രട്ടറി ഇ എ ഹരിദാസ്,
മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറി സ്മിത ദിലീപ്, പഞ്ചായത്ത്
അംഗങ്ങളായ എ.റ്റി സുരേന്ദ്രൻ,
ജയശ്രീ ശ്രീധരൻ, റെജീന ഷിഹാജ്
യൂണിയൻ വില്ലേജ് ജോ സെക്രട്ടറി
സി പി റഫീഖ് എന്നിവർ സംസാരിച്ചു.
കേന്ദ്ര ഉത്തരവിന്റെ പേരിൽ
തൊഴിലാളികളെ 5 മുതൽ 10 വരെ
ഗ്രൂപ്പുകളായി തിരിച്ച് തൊഴിൽ
വീതിച്ചു നൽകി അളവിന്റെ പേരിൽ
കൂലി നിഷേധിക്കുനടക്കുമുള്ള
തൊഴിലാളി ദ്രോഹ നടപടികൾ
അവസാനിപ്പിക്കണം..
പഞ്ചായത്തിൻ്റെ
പ്ലാൻ ഫണ്ടോ, തനത് ഫണ്ടോ
ഉപയോഗപ്പെടുത്തി വാർഷിക
പരിപാടിയിൽ ഉൾപ്പെടുത്തി കേന്ദ്രം
നിഷേധിച്ച ആയുധ വാടക ലഭ്യമാക്കണം.
എല്ലാ മാസവും ഉദ്യോഗസ്ഥ-
ജനപ്രതിനിധികൾ, മേറ്റ് സംയുക്ത
യോഗം ചേർന്ന് പദ്ധതിയുടെ പുരോഗതിയും
കാര്യക്ഷമതയും ഉറപ്പു വരുത്തണം.
കൃത്യസമയത്ത് പ്രോജക്ടുകൾ
തയ്യാറാക്കി അനുമതി ലഭ്യമാക്കി
തൊഴിൽ ആവശ്യപ്പെടുന്ന മുഴുവൻ
കുടുംബങ്ങൾക്കും 100 തൊഴിൽ ദിനം
ഉറപ്പുവരുത്തണം
മഴക്കാലത്തോടനുബന്ധിച്ച് മഞ്ഞപ്പിത്തം
അടക്കമുള്ള പകർച്ചവ്യാധികൾ
വ്യാപകമാകുന്ന സാഹചര്യത്തിൽ
മുഴുവൻ തൊഴിലാളികൾക്കും ഗംബൂട്ട്,
കൈയ്യുറ അടക്കമുള്ള സുരക്ഷാ
ഉപകരണങ്ങൾ നൽകണം എന്നിവയാണ്
സെക്രട്ടറിക്ക് നൽകിയ നിവേദനത്തിൽ
ആവശ്യപ്പെട്ടിട്ടുള്ളത്...
Comments
0 comment