
കൂത്താട്ടുകുളം:
കൂത്താട്ടുകുളം പ്രൈവറ്റ് ബസ്റ്റാൻഡിൽ നിന്നും ലഭിച്ച പേഴ്സ് ഉടമയെ തിരിച്ച് ഏൽപ്പിച്ചു. പുതുവേലി കുന്നപ്പിള്ളി വീട്ടിൽ അമ്മിണി അമ്മാൾ കെ സി,യുടെ പേഴ്സ് ആണ് പ്രൈവറ്റ് ബസ്റ്റാൻഡിൽ മറന്നു വെച്ചത്. മൊബൈൽ ഫോണും, സ്വർണവും പണവും, അടങ്ങുന്ന പേഴ്സ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മറന്നു വച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ അനൗൺസ്മെന്റ് ബൂത്തിലെ തൊഴിലാളിയും, കലാകൗമുദി ദിനപത്രത്തിന്റെ കൂത്താട്ടുകുളം ലേഖകനുമായ സൂരജ് പി ജോൺ ആണ് പേഴ്സ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കുറവിലങ്ങാട് നിന്നും പുതുവേലിയിലെ ബന്ധുവീട്ടിൽ കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കുവാൻ സമ്മാനം വാങ്ങിയ സ്വർണാഭരണവുമായി അമ്മിണിയമ്മാൾ കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു.
Comments
0 comment