menu
എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി
എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ   നൈറ്റ് മാർച്ച്  നടത്തി
0
416
views
മൂവാറ്റുപുഴ: മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സംഘപരിവാർ അക്രമണം അവസാനിപ്പിക്കുക, പ്രധാമന്ത്രി മൗനം വെടിയുക , മണിപ്പൂർ മുഖ്യമന്ത്രി രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും , സംഘ പരിവാർ ഭീകരതയ്ക്ക് ഇരയാകേണ്ടിവന്ന

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടും എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി

 ആശ്രമം പ്രൈവറ്റ് ബസ് സ്റ്റാൻ്റ് പരിസരത്ത്  നിന്നും ആരംഭിച്ച മാർച്ചിന് സി.എൻ ഷാനവാസ് , അലി സെയ്ദ് , ജിനേഷ് ഗംഗാതരൻ ,  സൈജൻ പാലിയത്ത് , സിദ്ധിക്ക് വി.എം. , അൻഷാജ്  തേനാലി തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ച് നഗരം ചുറ്റി നെഹ്രു പാർക്കിൽ  സമാപിച്ചു. തുടർന്ന് നടക്കുന്ന സമ്മേളനം 

എ ഐ വൈ എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു. എ. ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. എൽ. എ അജിത്ത് അദ്ധ്യത വഹിച്ചു   മണ്ഡലം സെക്രട്ടറി കെ.ബി നിസ്സാർ , സി.പി ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ , എ.ഐ എസ് എഫ് ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ് കുന്നുംപുറം സി പി ഐ ലോക്കൽ സെക്രട്ടറിമാരായ കെ.പി അലികുഞ്ഞ് , എം.കെ അജി , ഷാജി അലിയാർ , ജലാൽ മാഷ് , വി.വി ജോയി, സി.ജെ ബാബു , തുടങ്ങിയവർ  സംസാരിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations