menu
എബനേസർ ഹയർ സെക്കൻ്ററി സ്കൂൾ വീട്ടൂർ താരനൂപുരം - സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.
എബനേസർ ഹയർ സെക്കൻ്ററി സ്കൂൾ വീട്ടൂർ  താരനൂപുരം - സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.
0
345
views
വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ അറുപതാമത് സ്കൂൾ കലോത്സവം 'താരനൂപുരം 'ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു."കലകൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രാധാന്യം നൽകണമെന്ന് അദ്ദഹം പറഞ്ഞു

മാനേജർ  കമാൻഡർ സി.കെ.ഷാജി അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിൽ അംഗം സുധീഷ് എം ആമുഖ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻറ് മോഹൻദാസ്.എസ്, എം പി ടി എ പ്രസിഡൻ്റ് ജോളി റെജി എന്നിവർ ആശംസാ പ്രസംഗം നടത്തി. പ്രധാന അധ്യാപിക ജീമോൾ കെ.ജോർജ്ജ് സ്വാഗതവും സ്കൂൾ ലീഡർ ആദിത്യൻ ടി.ജി ക്യതജ്ഞതയും അർപ്പിച്ചു.അഞ്ചുവേദികളിലായി 300ൽ അധികം കലാപ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations