കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളുടെ കലോത്സവമായ ടാലൻ്റ് ഹണ്ട് സമാപിച്ചു . ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ആദർശ് സുകുമാരൻ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനദാനം നിർവഹിച്ചു.
എം. എ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ തനിക്ക് സംസ്ഥാന അവാർഡ് നേടിയതിനു ശേഷം ലഭിച്ച ഔദ്യോഗിക സ്വീകരണത്തിനു അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. തൻ്റെ ജീവിതാനുഭവങ്ങൾ രസകരമായി വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ച് ആദർശ് അവരെ കൈയിലെടുത്തതോടൊപ്പം കൊച്ചു കൊച്ചു ഉപദേശങ്ങളും നൽകി. എം. എ കോളേജ് പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. എം. എ. ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ജൂബി പോൾ ചടങ്ങിൻ്റെ അധ്യക്ഷപദം അലങ്കരിച്ചു. ആർട്സ് ക്യാപ്റ്റൻ നിയ കാർമ്മൽ ജെയ്സൺ സ്വാഗതവും ഇഹ ഹരീഷ് നന്ദിയും രേഖപ്പെടുത്തി...
Comments
0 comment