menu
എം. എ. കോളേജിൽ എം ജി ജെ എസ് എം പ്രവർത്തനോദ്ഘാടനം
എം. എ. കോളേജിൽ എം ജി ജെ എസ് എം പ്രവർത്തനോദ്ഘാടനം
0
178
views
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മോർ ഗ്രിഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനത്തിൻ്റെ(എം ജി ജെ എസ് എം )ഈ വർഷത്തെ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലാധിപൻ അഭി. മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു

കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെൻ്റ്. ജെയിംസ് ചാപ്പൽ വികാരി റവ. ഫാ. എൽദോസ് ചെറിയാൻ, എം ജി ജെ എസ് എം ജോയിൻ്റ് സെക്രട്ടറി ഡീക്കൻ . അലൻ കുര്യൻ സാബു, പ്രൊഫ. ജെസ്സി വർഗീസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു . 

മുൻ യൂണിറ്റ് സെക്രട്ടറി ജിയാ സണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡൻ്റ് പ്രൊഫ. അനു ജോർജ് സ്വാഗതവും, മുൻ ജോയിൻ്റ് സെക്രട്ടറി എൽദോസ് യാക്കോബ് കൃതജ്ഞതയും അർപ്പിച്ചു. 

ഈ വർഷത്തെ യൂണിറ്റ് ഭാരവാഹികളായി സെക്രട്ടറി - ബേസിൽ വിൽസൺ, ജോയിൻ്റ് സെക്രട്ടറി - ജീവ സാറാ ജേക്കബ്, ട്രഷറർ - സോനാ ആൻ സുനിൽ എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.


ചിത്രം : കോതമംഗലം എം. എ. കോളേജിൽ എം ജി ജെ എസ് എം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി. മോർ യൂലിയോസ് ഏലിയാസ് നിർവഹിക്കുന്നു.ഡീക്കൻ അലൻ കുര്യൻ സാബു, ഫാ. എൽദോസ് ചെറിയാൻ, ഡോ. എബി പി വർഗീസ്, പ്രൊഫ. അനു ജോർജ് എന്നിവർ സമീപം

 

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations