menu
എം. എ. കോളേജിൽ ന്യൂജൻ കോഴ്സുകളെക്കുറിച്ചുള്ള ഓറിയൻ്റേഷൻ ക്ലാസ്സ്‌ നടന്നു
എം. എ. കോളേജിൽ ന്യൂജൻ കോഴ്സുകളെക്കുറിച്ചുള്ള ഓറിയൻ്റേഷൻ ക്ലാസ്സ്‌ നടന്നു
0
159
views
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സോഫ്റ്റ്‌വെയർ കമ്പനിയായ ഐ ബി എം സ്കിൽബിൽഡിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി ന്യൂജൻ കോഴ്സുകളെക്കുറിച്ചും, അവയുടെ ജോലി സാധ്യതകളെക്കുറിച്ചും ഓറിയൻ്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

.ഐ ബി എം സ്കിൽ ബിൽഡ് സി എസ് ആർ ബോക്സ്‌ ചെയർ പേഴ്സൺ ആൻ കുര്യൻ വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുത്തു.ഭാവിയില്‍ ആരാവണം, അനുയോജ്യമായ കോഴ്‌സ് ഏതാണ്,  എളുപ്പം ജോലി സാധ്യതയുള്ള കോഴ്സ് ഏതാണ്  തുടങ്ങി ഉപരിപഠനവുമായി ബന്ധപ്പെട്ടു  വിദ്യാർത്ഥികളുടെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങൾക്ക് ആൻ മറുപടി പറഞ്ഞു.

അറിവുനേടുക എന്നതിനൊപ്പം മികച്ച ഒരു കരിയര്‍ സ്വന്തമാക്കുക എന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. അഭിരുചിക്ക് അനുസരിച്ചുള്ള കോഴ്‌സുകളെക്കുറിച്ച് അറിയുകയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും വേണം. കുട്ടികളുടെ അഭിരുചിയും താൽപര്യവും വ്യക്തിത്വ സവിശേഷതകളും പരിഗണിച്ചാകണം ഇക്കാര്യത്തിൽ രക്ഷിതാക്കളും തീരുമാനമെടുക്കേണ്ടതെന്ന് അവർ പറഞ്ഞു. എപ്പോഴും അവസരങ്ങളുള്ള ഒരു കോഴ്സ് ആണ് കമ്പ്യൂട്ടർ സയൻസ്, സോഫ്റ്റ്‌വെയർ മേഖല . ലോകം വളരുന്തോറും പുതിയ അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.2024-25 അദ്ധ്യായന വർഷത്തിൽ നിരവധി കോഴ്സുകളും, ഇന്റൺഷിപ്പുകളും ഐ ബി എം ആയി സഹകരിച്ച് എം. എ. കോളേജ് നടത്തും.ചടങ്ങിന് എം. എ. കോളേജ് പ്ലേസ്മെന്റ് ഓഫീസർ ആഷ്‌ലി ജോസ്, ഡോ. ദീപ എസ് എന്നിവർ നേതൃത്വം കൊടുത്തു..

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations