menu
എം. എ. കോളേജിൽ വിദ്യാർത്ഥികൾക്കായി പ്രീ മാരിറ്റൽ കൗൺസിലിംഗ് ക്ലാസ്സ്‌
എം. എ. കോളേജിൽ വിദ്യാർത്ഥികൾക്കായി പ്രീ മാരിറ്റൽ കൗൺസിലിംഗ് ക്ലാസ്സ്‌
0
134
views
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കൗൺസിലിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പ്രീ- മാരിറ്റൽ കൗൺസിലിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

 . കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് സൈക്കോളജി വിഭാഗം അസ്സി. പ്രൊഫസർ ഫാ. ഡോ. ബിജു സെബാസ്റ്റ്യൻ ക്ലാസ്സ്‌ നയിച്ചു.നാൾക്ക് നാൾ വർധിച്ചു വരുന്ന ദാമ്പത്യ തകർച്ചയും കുടുംബ ശിഥിലീകരണവും തടയുക, വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതി യുവാക്കൾക്ക് പുതിയൊരു ദിശാബോധം നൽകുക എന്നതാണ് ഈ ക്ലാസു കൊണ്ടു ലക്ഷ്യമിടുന്നത്.വിവാഹമോചനവും, വിവാഹേതര ബന്ധങ്ങളും കൂടിവരുന്ന സാഹചര്യത്തിൽ പ്രീ -മാരിറ്റൽ കൗൺസിലിംഗ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫാ. ബിജു പറഞ്ഞു.

ദാമ്പത്യ ജീവിത മുന്നൊരുക്കങ്ങൾ, ആരോഗ്യപരമായ ഭാര്യാ ഭർതൃ ബന്ധം, വിവാഹത്തിലെ നിയമ സദാചാര വശങ്ങൾ, വൈവാഹിക ജീവിതത്തിലെ ആശയ വിനിമയങ്ങൾ എന്നിവ അദ്ദേഹം ക്ലാസ്സിൽ പങ്കുവെച്ചു.വിവാഹ ബന്ധങ്ങൾ വളരെ പെട്ടെന്ന് ശിഥിലമാകുന്നതും, വിവാഹ ബന്ധങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണെന്നും,കുടുംബ കോടതികളിലെ വ്യവഹാരങ്ങൾ വർദ്ധിച്ചുവരുന്നതായും ഫാ. ഡോ. ബിജു  കൂട്ടിച്ചേർത്തു.പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, സ്റ്റുഡന്റസ് കൗൺസിലർ മീര എസ് ചെമ്പരത്തി എന്നിവർ സംസാരിച്ചു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations