പ്രതിപക്ഷ കക്ഷികളെ തെരഞ്ഞെടുപ്പില്‍ പ്രതിസന്ധിയിലാക്കുന്ന നയസമീപനമാണ് ബി.ജെ.പി ഇന്ന് കൈക്കൊള്ളുന്നത്. ഇതിന്‍റെ ഭാഗമായാണ് ഡല്‍ഹി മുഖ്യമന്തിയുടെ അറസ്റ്റും അനന്തര നടപടികളും. ജനാധിപത്യധ്വംസനത്തിന് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന വെല്ലുവിളികള്‍ പുതിയ തലമുറ മനസ്സിലാക്കണം. രാജ്യത്തിന്‍റെ ചുവരെഴുത്തുകള്‍ വായിക്കുന്നതിനും അത് ഉള്‍ക്കൊള്ളുന്നതിനും ആര്‍ജ്ജവമുള്ള ഒരു തലമുറയായി പുതിയ വോട്ടര്‍മാര്‍ മാറേണ്ടതുണ്ടെന്നും കുട്ടികളോട് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളിലേക്ക് യാതൊരുവിധ സംഭാവനകളും ചെയ്യാത്ത ഒരു ഗവണ്‍മെന്‍റാണ് മോദി സര്‍ക്കാരെന്നും അദ്ദേഹം കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ തടങ്കലില്‍ കഴിയുന്ന സര്‍ക്കാരിന് ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കാനാകുമോയെന്ന് നിങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. നിരവധി ഗ്യാരന്‍റികള്‍ പറയുന്ന മോദി കൃത്യമായ ഒരു മേഖലയെക്കുറിച്ചും സംസാരിക്കുന്നില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന മോദി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാന്‍ നിങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പുനലൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ ക്യാമ്പസുകളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി പ്രേമചന്ദ്രന്‍ സന്ദര്‍ശനം നടത്തി. പുനലൂര്‍ ഗവണ്‍മെന്‍റ് പോളിടെക്നികില്‍ നിന്ന് ആരംഭിച്ച പ്രചരണ പരിപാടി എസ്.എന്‍ കോളേജ്, അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളേജ്, നിലമേല്‍ എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥി നേതാക്കളായ ഇഷാഖ്, അശ്വിന്‍, കൃഷ്ണ, സച്ചു, ആല്‍ഫിയ, ശ്രീകാന്ത്, അക്ഷയ്, രാജേഷ് എന്നിവര്‍ ക്യാമ്പസുകളില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.
സ്ഥാനാര്‍ത്ഥിയോടൊപ്പം കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് അന്‍വര്‍ സുല്‍ഫിക്കര്‍, പി.എസ്.യു സംസ്ഥാന സെക്രട്ടറി യു. അനന്തകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് റിയാസ് ചിതറ, ആര്‍.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ്. കല്ലട, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ലിവന്‍ വേങ്ങൂര്‍, സംസ്ഥാന കമ്മിറ്റിയംഗം അനീസ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്‍റ് പൗര്‍ണമി, കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അജ്മല്‍ ഷാജഹാന്‍ അന്‍ഷാദ് പുത്തയം, സുബാന്‍, ജാസ്മിന്‍ റാഫി, അനന്തു ചിതറ, അജ്മല്‍ ചിതറ, ജോണ്‍സി, സ്മിത മറിയം, കെ.എസ്.യു പുനലൂര്‍ ബ്ലോക്ക് പ്രസിഡന്‍റ് ഹരികൃഷ്ണന്‍, പി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിബി ദേവ്, എസ്. കാളിദാസ്, ആര്‍.വൈ.എഫ് നേതാക്കളായ തൃദീപ് ആശ്രാമം, വിബ്ജിയോര്‍, ഷാജഹാന്‍ കിഴുനില എന്നിവര്‍ ഉണ്ടായിരുന്നു.
Comments
0 comment