menu
എം.പി ഫണ്ട് വിനിയോഗിച്ചില്ലന്ന ആരോപണം തെറ്റ്.ഡീൻ കുര്യാക്കോസ് എം പി
എം.പി ഫണ്ട് വിനിയോഗിച്ചില്ലന്ന ആരോപണം തെറ്റ്.ഡീൻ കുര്യാക്കോസ് എം പി
0
297
views
ഇടുക്കി: എം.പി.എൽ.എഡി.എസ് ഫണ്ട് വിനിയോഗിക്കാതെ പാഴാക്കിയെന്ന ആരോപണം തനിക്ക് മേൽ ചില ഇടതുപക്ഷ നേതാക്കൾ നടത്തുന്നത് തികച്ചും തെറ്റും ദുഷ്ടലാക്കോടെയുമാണ് എന്ന് ഡീൻ കുര്യാക്കോസ് എം പി

. 2019-20 ൽ 5 കോടി,2020-21 ൽ ഫണ്ടില്ല, 2021-22 ൽ 2 കോടി ,2022-23, 2023-24 വർഷങ്ങളിലെ ഫണ്ട്  2023 ൽ ഒരുമിച്ച് 9 കോടി 80 ലക്ഷം. ജില്ലാ നിർവ്വഹണ ഉദ്യോഗസ്ഥനായ കളക്ടറുടെ എം.പി.എൽ.എഡി.എസ് അക്കൌണ്ടിൽ കിടക്കുന്ന പണത്തിൻറെ പലിശയായ 51,38,000 (51 ലക്ഷം,38 ആയിരം) രൂപ, മുൻ എം.പി (16ാം ലോക് സഭ) ജോയിസ് ജോർജിൻറെ കാലയളവിൽ ചെലവഴിക്കാത്ത തുക 17ാം ലോക് സഭാംഗത്തിൻറെ എം.പിഎൽ.എ.ഡിഎസ് അക്കൌണ്ടിലേക്ക്  വന്നത് 1,91,70,000 ( 1കോടി,91 ലക്ഷം,70 ആയിരം) രൂപ ഉൾപ്പെടെആകെ ലഭ്യമായ തുക 1923.08 ലക്ഷം (19 കോടി 23 ലക്ഷം,8 ആയിരം) രൂപയാണ്. നിർവ്വഹണച്ചെലവിനായി കേന്ദ്രഗവൺമെൻറ് നീക്കി വച്ചിരിക്കുന്നത് 14 ലക്ഷം രൂപയാണ്. ഇതോടൊപ്പം 17ാം ലോക്സഭാ കാലയളവിൽ ഭരണാനുമതി  നൽകിയ പ്രവർത്തികളുടെ ബിൽ മാറി നൽകിയപ്പോൾ ബാക്കിവന്ന തുകയായി കണക്കാക്കിയിട്ടുള്ള 95.49 ലക്ഷം ഉൾപ്പെടെ 2004.57 ലക്ഷം  (20 കോടി, 4 ലക്ഷം, 57 ആയിരം) രൂപക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. അതായത് മുഴുവൻ തുകക്കും ഭരണാനുമതി നൽകിക്കഴിഞ്ഞു. ഭരണാനുമതി ലഭിച്ച മുഴുവൻ പ്രവർത്തികളും നടന്നുകൊണ്ടിരിക്കുന്നതും അവയുടെ പൂർത്തികരണ സമയത്ത് നടപടിക്രമങ്ങൾ പാലിച്ച് നിർവ്വഹണ ഉദ്യോഗസ്ഥർ ബിൽ മാറി തുക നൽകേണ്ടതുമാണ്. 17ാം ലോക്സഭ കാലയളവിൽ 2 വർഷത്തോളം കോവിഡ് മഹാമാരി മൂലം എം.പി.എൽ.എ.ഡിഎസിൻറെ പ്രവർത്തനങ്ങൾ   മരവിപ്പിച്ചിരിക്കുകയായിരുന്നു. 2022-23 ലെ ഫണ്ടും,2023-24 ലെ  ഫണ്ടും 2023 പകുതിയോടെയാണ് അനുവദിച്ച് വന്നത്.

                              ഇതിനിടയിലും  ജില്ലാ പ്ലാനിംഗ് ഓഫിസ്, വിവിധ ബ്ലോക്കുകളിലെ നിർവ്വഹണ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ സഹകരിച്ച് പ്രവർത്തിച്ചു.തദ്ദേശസ്വയംഭരണ വകുപ്പിലെ വിവിധ തലങ്ങളിലെ എൻജിനിയറിംഗ് വിഭാഗമാണ് എം.പി.എൽ.എ.ഡി.എസിൻറെ സാങ്കേതിക ജോലികൾ നിർവ്വഹിക്കുന്നത്. ത്രിതലപഞ്ചായത്ത് പദ്ധതികളുമായി ബന്ധപ്പെട്ട സാങ്കേതിക ജോലികളും നിർവ്വഹിക്കേണ്ടത് അവരാണ്. അവരുടെ ജോലിത്തിരക്ക് നിർവ്വഹണ കാലഘട്ടത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. സമയാസമയങ്ങളിൽ റിവ്യൂ മീറ്റിംഗുകൾ നടത്തിയും ഇടപെടലുകൾ നടത്തിയും എല്ലാവരേയും ഏകോപിപ്പിച്ച് മുൻപോട്ടു കൊണ്ടുപോകുകയും ചെയ്തു. പൂർത്തികരിച്ച പ്രവർത്തികളുടെ ബില്ലുകൾ ഈ മാസവും  മാറി നൽകുമെന്നാണ് കളക്ട്രേറ്റിലെ ഫിനാൻസ് വിഭാഗത്തിൽ നിന്നും അറിയുന്നത്. 16ാം ലോക് സഭ എം.പിയുടെ  ഫണ്ട് ചെലവഴിച്ച് തീർന്നത് 2022 ൽ ആണ്.2023 -ഡിസംബർ 12ന്(12/12/23) ആണ് ചെലവഴിക്കാത്ത തുക 17ാം ലോക് സഭാംഗത്തിൻറെ എം.പി.എൽ.എ.ഡിഎസ് അക്കൌണ്ടിൽ എത്തിയത്. പദ്ധതി നിർവ്വഹണത്തിനായി വരുന്ന സാങ്കേതികമായ ബുദ്ധിമുട്ടുകളും തടസ്സങ്ങളും മൂലം  നിർവ്വഹണത്തിന് 2 വർഷം വരെ കാലാവധിയും ഗവൺമെൻ്റ് നൽകാറുണ്ട്. ഒരു തുകയും ലാപ്സായി പോവുകയില്ല. തുക നഷ്ടപ്പെടുത്തിയെന്ന നിലയിൽ നടക്കുന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണ്. സുതാര്യവും സത്യസന്ധമായ പ്രവർത്തനമാണ് ഈ കാര്യത്തിൽ നടത്തിയിട്ടുള്ളത്. തുടർച്ചയായി  കള്ളപ്രചരണം നടത്തുന്നതിനാൽ വസ്തുതകൾ ജനങ്ങളെ അറിയിക്കുന്നതിനാണ് പ്രസ് മീറ്റ് നടത്തുന്നത്

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations