menu
എസ് അരുൺകുമാർ നമ്പൂതിരി നിയുക്ത ശബരിമല മേൽശാന്തി,
എസ് അരുൺകുമാർ നമ്പൂതിരി  നിയുക്ത ശബരിമല മേൽശാന്തി,
0
205
views
പന്തളം: എസ് അരുൺകുമാർ നമ്പൂതിരി നിയുക്ത ശബരിമല മേൽശാന്തി, വാസുദേവൻ നമ്പൂതിരി. റ്റി നിയുക്ത മാളികപ്പുറം മേൽശാന്തി*

കൊല്ലവർഷം 1200-1201 ലേക്കുള്ള ശബരിമല മേൽശാന്തിയായി എസ്. അരുൺകുമാർ നമ്പൂതിരിയെയും (നാരായണീയം, തോട്ടത്തിൽ മഠം, ശക്തികുളങ്ങര കൊല്ലം). മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയെയും( തിരുമംഗലത്ത് ഇല്ലം, ഒളവണ്ണ കോഴിക്കോട്) തെരഞ്ഞെടുത്തു

   ഉഷപൂജയ്ക്ക് ശേഷം സോപാനത്ത് വച്ചാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരം പ്രതിനിധിയായ ഋഷികേഷ് വർമ്മ എന്ന കുട്ടിയാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്. മാളികപ്പുറത്ത് വച്ച് മാളികപ്പുറം മേൽശാന്തി  നറുക്കെടുപ്പ് നടന്നു. പന്തളം കൊട്ടാരം  പ്രതിനിധിയായ വൈഷ്ണവി എന്ന കുട്ടിയാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് അംഗങ്ങളായ  അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ, ദേവസ്വം കമ്മീഷണർ സി വി പ്രകാശ് സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ  ,  ഹൈക്കോടതി  നിരീക്ഷ കനായ  ടി. ആർ  രാമചന്ദ്രൻ  നായർ എന്നിവർ പങ്കെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations