നെല്ലിമറ്റം:എസ്എഫ്ഐ കവളങ്ങാട് ലോക്കൽ കൺവെൻഷനും കൺവെൻഷനോട് അനുബന്ധിച്ച് ഈ വർഷത്തെ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു.
എസ്എഫ്ഐ കവളങ്ങാട് ലോക്കൽ കൺവെൻഷൻ എസ്എഫ്ഐ കവളങ്ങാട് ഏരിയ സെക്രട്ടറി അഭിരാം ഷൈകുമാർ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ കോതമംഗലം എംഎൽഎ ശ്രീ ആന്റണി ജോൺ ആദരിച്ചു. സിപിഐഎം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ ഷിബു പടപ്പറമ്പത്ത് ,ജോയി പി മാത്യു,ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ്,അഷ്കർ കരീം,ഷിബിൻ സണ്ണി,എന്നിവർ സംസാരിച്ചു
Comments
0 comment