എടയാറിൽ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ . കുന്നത്തുനാട് പെരിങ്ങാല ചൂളപ്പറമ്പ് വീട്ടിൽ നിയാസ് (32)നെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് അട്ടപ്പള്ളം പാമ്പാം പള്ളം കല്ലൻ കാട് വീട്ടിൽ മധു (29) വിനെയാണ് 25 ന് എടയാർ വ്യവസായ മേഖലയിലെ കെട്ടിടത്തിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
നിയാസിന്റെ കീഴിൽ ജോലി ചെയ്യുന്നയാളാണ് മധു . കമ്പിനിയ്ക്കകത്ത് ചെമ്പുകമ്പി മധു മോഷ്ടിച്ചതായി നിയസ് ആരോപിച്ചിരുന്നു. ഇതിന് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നിയാസ് മധുവിനെ പുറത്ത് പോകാൻ അനുവദിയ്ക്കാതെ തടഞ്ഞ് നിർത്തുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഇതേതുടർന്നാണ് മധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇൻസ്പെക്ടർ വി.ആർ സുനിൽ , എസ്.ഐമാരായ എം.കെ പ്രദീപ് കുമാർ, കെ.വി സോജി , എ.എസ്.ഐ മരായ റഷീദ്, വി.എസ് പ്രമോദ് എസ്.സി.പി. ഒ ടി എ രജീഷ് , സി.പി. ഒ രതീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments
0 comment