
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി സമൂഹത്തിന്റെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും കലാരൂപങ്ങൾ സംരക്ഷിക്കുന്നതിനും പൈതൃക സംസ്കാരം നിലനിർത്തുന്നതിനും വേണ്ടി സംഘടിപ്പിച്ച ഗോത്ര കലകളുടെ സംഗമം "ഊരാട്ടം 2024 " സമാപിച്ചു.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മിനി മനോഹരൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രേഖ രാജു, ഗോപി ബദറൻ, ഡെയ്സി ജോയി, ബിൻസി മോഹനൻ, ബിനീഷ് നാരായണൻ,ജോഷി പൊട്ടയ്ക്കൽ, ഷീല രാജീവ്, ആലീസ് സിബി, പ്രൊമോട്ടർമാർ, ഊരു മൂപ്പന്മാർ, കാണിക്കാർ എന്നിവർ പങ്കെടുത്തു.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് നന്ദിയും രേഖപ്പെടുത്തി. സമാപന സംഗമത്തിൽ പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനവും ക്യാഷ് അവാർഡും വിതരണം ചെയ്തു.
Comments
0 comment