
മൂവാറ്റുപുഴ:
മൂവാറ്റുപുഴ നഗരസഭ പരിധിയിൽ വരുന്ന കാവുങ്കര മാർക്കറ്റ് റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതു കൊണ്ട് നാളെ മുതൽ ഇത് വഴിയുള്ള ഗതാഗതംതാത്കാലികമായി നിർത്തിവെച്ചിരിക്കുന്നു. കോതമംഗലത്ത് നിന്ന് മൂവാറ്റുപുഴ ടൗണിലേക്ക് പോകുന്ന മുഴുവൻ വാഹനങ്ങൾ വൺവേയിൽ നിന്ന് തിരിഞ്ഞ് റോട്ടറി വഴിയും കോതമംഗലം റോഡിൽ നിന്ന് മൂവാറ്റുപുഴ ആസാദ് റോഡിലേക്ക് പോകേണ്ട വാഹനങ്ങൾ എവറസ്റ്റ് ജംഗ്ഷനിൽ നിന്ന് തിരിച്ച് കീച്ചേരിപ്പടി വഴിയിലൂടെ പോകേണ്ടതാണ്. മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾ കീച്ചേരിപ്പടി വഴി വന്ന് മാർക്കറ്റിൽ ലോഡ് ഇറക്കിയതിന് ശേഷം ഇതേ വഴി തിരികെ പോകേണ്ടതാണെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.
Comments
0 comment