മുവാറ്റുപുഴ : 1991 ലെ ആരാധനാലയ നിയമം ലം ഘിച് വാരാണസിയിലെ ഗ്യാൻ വാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ കോടതി വിധി നീതി നിഷേധമാണെന്ന് വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം പ്രസിഡണ്ട് യൂനസ് എം. എ. പറഞ്ഞു
രാജ്യത്ത് നില നിൽക്കുന്ന സൗഹാർദ്ദ അന്തരീക്ഷം തകർത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെയും സംഘ പരിവാർ സംഘടനകളുടെയും ന്യായങ്ങളെ നീതിയായി വ്യാഖ്യാനിച് കോടതി വിധി പുറപ്പെടുവിക്കുന്ന നിയമ സംവിധാനങ്ങൾ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യ ങ്ങളെ റദ്ദു ചെയ്യുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നു മുഖ്യ പ്രഭാഷണം നടത്തിയ പാർട്ടി ജില്ലാ സെക്രെട്ടറി നസീർ അലിയാർ പ്ലാമൂട്ടിൽ പറഞ്ഞു. വൺ വേ ജംഗ്ഷൻ നിൽ നിന്നും ആരംഭിച്ച പ്രകടനം നെഹ്‌റു പാർക്കിൽ സമാപിച്ചു. നജീബ് ഈ. കെ, ബഷീർ പി. എം, അബ്ദുൽ സലാം, നാസർ ഹമീദ്, മുഹമ്മദ് വി. എം, സൂഫിയ യൂസഫ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. ഫ്രട്ടെണിറ്റി മൂവ് മെന്റ് പ്രതിനിധി അസ്റ തസ്‌നി, അൻവർ ടി. യു. തുടങ്ങിയവർ സംസാരിച്ചു.
Comments
0 comment