ഗ്യാൻവാപി മസ്ജിദ് സർവ്വേ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർനോട്ടീസ് നൽകി
ഗ്യാൻവാപി പള്ളിയിലെ ഏറ്റവും പുതിയ സംഭവവികാസം ഞെട്ടിക്കുന്നതാണ്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇതിനകം വാരണാസിയിൽ എത്തിയിട്ടുണ്ടെന്നും മസ്ജിദ് പ്രദേശത്തിന്റെ സർവേ ആരംഭിക്കാൻ പോകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗവൺമെന്റിന്റെ പിന്തുണയോടെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഈ നടപടി അത്യന്തം പ്രകോപനപരവും രാജ്യത്തിന്റെ സാമുദായിക സൗഹാർദ്ദത്തെ സാരമായി ബാധിക്കുന്നതുമാണ്. നമ്മുടെ രാജ്യത്ത് ഇത് കടുത്ത അശാന്തി സൃഷ്ടിക്കും.
1947 ആഗസ്ത് 15-ന് നിലവിലുണ്ടായിരുന്ന മസ്ജിദോ, ക്ഷേത്രമോ, പള്ളിയോ മറ്റു ഏതെങ്കിലും പൊതു ആരാധനാലയമോ അന്നുണ്ടായിരുന്ന അതേ മതപരമായ സ്വഭാവം നിലനിർത്തുമെന്ന് 1991ൽ പാസ്സാക്കിയ നിയമം പറയുന്നുണ്ട് .
ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ആ നിയമനിർമ്മാണത്തിന്റെ ലംഘനമാണ്, ഇത് വ്യത്യസ്ത സമുദായങ്ങളുടെ സാഹോദര്യത്തെ നശിപ്പിക്കാൻ മാത്രമേ ഇടവരുത്തൂ.
ഇത് വളരെ ഗുരുതരമായ ഒരു പ്രശ്നമായതിനാൽ, നിർദിഷ്ട സർവേ ഉടൻ നിർത്തിവയ്ക്കണമെന്നും മുകളിൽ സൂചിപ്പിച്ച നിയമനിർമ്മാണത്തിന്റെ അന്തസ്സത്ത കർശനമായി പാലിക്കണമെന്നും എംപിമാർ നോട്ടിസിൽ ആവശ്യപെട്ടു.
Comments
0 comment